Connect with us

Kerala

നാദാപുരത്ത് 22കാരി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

ഇന്നലെയാണ് ഫിദ ഭര്‍തൃവീട്ടില്‍ നിന്നും പട്ടാണിയിലെ സ്വന്തം വീട്ടിലെത്തിയത്.

Published

|

Last Updated

കോഴിക്കോട് | നാദാപുരം തൂണേരിയില്‍ 22കാരിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫിദ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യയാണ് ഫിദഫാത്തിമ.ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

ഇന്നലെ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ യുവതി പട്ടാണിയിലെ സ്വന്തം വീട്ടിലെ ഫാനില്‍ കെട്ടി തൂങ്ങുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)