Kerala
220 അധ്യയന ദിവസം കെ ഇ ആര്‍ ചട്ടത്തിലുണ്ട്, അധ്യാപകര്‍ സഹകരിക്കണം: മന്ത്രി ശിവന്‍കുട്ടി
ഇതുസംബന്ധിച്ച് ഹൈക്കോടതി തീരുമാനമുണ്ടെന്നും മന്ത്രി.

തിരുവനന്തപുരം | വിദ്യാലയങ്ങളില്‍ 220 അധ്യയന ദിവസം ഉണ്ടാകണമെന്നത് കെ ഇ ആര്‍ ചട്ടമാണെന്നും ഇതുസംബന്ധിച്ച് ഹൈക്കോടതി തീരുമാനമുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ ഇ ആര്‍ അധ്യായം ഏഴ് റൂള്‍ മൂന്നില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
അധ്യാപകര്‍ക്ക് ആധുനിക കാലത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള മികവുറ്റ പരിശീലനം ഉറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. അധ്യാപകര്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിദ്യാര്‍ഥികളോട് ചെയ്യുന്ന ക്രൂരതയാണെന്നും പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിരക്ക് വര്‍ധിപ്പിച്ചത് അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ചാണ്. യു ഡി എഫ് കാലത്ത് ഇത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു അധ്യാപകനും പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ബാധ്യത ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.