Connect with us

National

24 മണക്കൂറിനിടെ 2,202 പുതിയ കൊവിഡ് കേസുകള്‍

24 മണിക്കൂറിനിടെ 27 മരണങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ന് രാജ്യത്ത് 2,202 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,23,801 ആയി ഉയര്‍ന്നു. സജീവ കേസുള്‍ 17,317 കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

24 മണിക്കൂറിനിടെ 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 5,24,241 ആയി ഉയര്‍ന്നു. മൊത്തം വൈറസ് ബാധിതിരുടെ 0.04 ശതമാനം സജീവ കേസുകളാണ്.

വീണ്ടെടുക്കല്‍ നിരക്ക് 98.47 ശതമാനമാണ്. 24 മണിക്കൂറിനിടെ 375 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ്.