Connect with us

teesta rb sreekumar

ടീസ്റ്റക്കും ആര്‍ ബി ശ്രീകുമാറിനും നീതിതേടി രാജ്യത്തെ  2250 പ്രമുഖര്‍

ടി എം കൃഷ്ണ, മല്ലിക സാരാഭായ്, അരുണ റോയ്, ശബാന ആസ്മി, ആകാര്‍ പട്ടേല്‍, അഡ്മിറല്‍ രാംദാസ് തുടങ്ങിയവരാണ് രംഗത്തെത്തിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കായി നിലകൊണ്ടതിന്റെ പേരില്‍ ഭരണകൂടം വേട്ടയാടുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും മുന്‍ ഗുജറാത്ത് ഡി ജി പി ആര്‍ ബി ശ്രീകുമാറിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖര്‍. പോലീസ് അറസ്റ്റ് ചെയ്ത ഇരുവരേയും വിട്ടയക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2250ഓളം പ്രമുഖര്‍ സംയുക്തായി ആവശ്യപ്പെട്ടു. ടി എം കൃഷ്ണ, മല്ലിക സാരാഭായ്, അരുണ റോയ്, ശബാന ആസ്മി, ആകാര്‍ പട്ടേല്‍, അഡ്മിറല്‍ രാംദാസ്, സയ്യിദ ഹമീദ്, രൂപര്‍ഖ വര്‍മ, രീയ ഹരിഹരന്‍, സന്ദീപ് പാണ്ഡെ തുടങ്ങി നിരവധി പേരാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നിയമപ്രക്രിയകള്‍ പാലിക്കാതെയാണ് ടീസ്റ്റ സെതല്‍വാദിനേയും, ആര്‍ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്തത്. ഇവരെ ക്രിമിനലുകളായി ചിത്രീകരിച്ചുള്ള നടപടി പുനഃപരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുംബൈയിലെ ജുഹുവിലുള്ള വസതിയില്‍ നിന്ന് ശനിയാഴ്ചയാണ് ടീസ്റ്റ സെതല്‍വാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2002ല്‍ നടന്ന ഗുജറാത്ത് മുസ്ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പോലീസിന് ടീസ്റ്റ നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുജറാത്ത് വംശഹത്യക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആര്‍ ബി ശ്രീകുമാറിനെതിരേയും നടപടി എടുത്തത്.

 

 

Latest