Connect with us

Uae

ദുബൈയില്‍ ചുങ്കക്കവാടങ്ങളിലൂടെ പോയത് 23.8 കോടി വാഹനങ്ങള്‍; സാലിക് കമ്പനിക്ക് 110 കോടി ദിര്‍ഹം വരുമാനം

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ എട്ട് ചുങ്കക്കവാടങ്ങള്‍ ഉപയോഗിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം വര്‍ധിച്ചു.

Published

|

Last Updated

ദുബൈ | ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബൈയില്‍ ചുങ്കക്കവാടങ്ങളിലൂടെ (സാലിക്) കടന്നു പോയത് 23.8 കോടി വാഹനങ്ങള്‍. സാലിക് കമ്പനിക്ക് മൊത്തം 110 കോടി ദിര്‍ഹം വരുമാനമുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ എട്ട് ചുങ്കക്കവാടങ്ങള്‍ ഉപയോഗിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം വര്‍ധിച്ചു.

ചുങ്കക്കവാട ഉപയോഗത്തില്‍ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 87.1 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.9 ശതമാനം ഉയര്‍ന്ന് 95.38 കോടി ദിര്‍ഹമായി. 2024-ന്റെ ആദ്യ പകുതിയില്‍, സാലിക് ഇ ബി ഐ ടി ഡി എ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 73.84 കോടി ദിര്‍ഹം റിപോര്‍ട്ട് ചെയ്തു. 6.5 ശതമാനം വര്‍ധിച്ചു. നികുതിക്ക് മുമ്പുള്ള ലാഭം 9.2 വര്‍ധിച്ച് 59.86 കോടി ദിര്‍ഹം ആയി. 2024-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍, സാലിക്ക് 56.2 കോടി ദിര്‍ഹം വരുമാനം രേഖപ്പെടുത്തി. ഇത് രണ്ടാം പാദത്തില്‍ (മെയ് മുതല്‍ ജൂണ്‍ വരെ) 53.27 കോടി ആയി.

സാലിക്ക് രണ്ടാം പാദത്തില്‍ 26.75 കോടി ദിര്‍ഹം അറ്റാദായവും 54.48 കോടി ദിര്‍ഹം ലാഭവും നേടി. ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കണക്കിലെടുത്ത്, കമ്പനി ഓഹരി ഉടമകള്‍ക്ക് ഈ വര്‍ഷം സെപ്തംബര്‍ അഞ്ചിന് ഇടക്കാല ലാഭ വിഹിതം നല്‍കും. ഒന്നിന് 7.263 ഫില്‍സിന് തുല്യമായ ലാഭവിഹിതമാണ് നല്‍കുക. മൊത്തം 54.48 കോടി ദിര്‍ഹത്തിന്റെ ലാഭവിഹിതമാണ് നല്‍കുക.

 

 

Latest