Kerala
യുക്രൈനില്‍ നിന്നും 238 മലയാളികളെ ഇന്ന് നാട്ടിലെത്തിച്ചു
ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തിച്ചത്.

തിരുവനന്തപുരം | ഓപ്പറേഷന്‍ ഗംഗ വഴി യുക്രൈനില്‍ നിന്നും 238 മലയാളികള്‍ നാടണഞ്ഞു. വിമാനങ്ങളില്‍ മുംബൈയിലും ഡല്‍ഹിയിലുമായി എത്തിയവരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തിച്ചത്.
ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം 890 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു. കൂടുതല്‍ പേരെ എത്തിക്കേണ്ട സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
---- facebook comment plugin here -----