Saudi Arabia
യാത്രാ വിലക്ക് നീങ്ങിയതോടെ ദുബൈയില്‍ നിന്നും സഊദിയിലേക്ക് 24 പ്രതിവാര ഫ്‌ലൈറ്റുകള്‍
സെപ്റ്റംബര്‍ 11 മുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും
ദമാം | കൊവിഡ് സുരക്ഷയുടെ ഭാഗമായി യു എ ഇയില്‍ നിന്നും സഊദിയിലേക്കുണ്ടായിരുന്ന പ്രവേശനവിലക്ക് നീങ്ങിയതോടെ ദുബൈയില്‍ നിന്നും സഊദിയിലേക്ക് 24 പ്രതിവാര ഫ്‌ലൈറ്റുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.
2021 സെപ്റ്റംബര്‍ 11 മുതലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുക. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് പ്രതിദിന ഫ്‌ലൈറ്റുകളും മദീനയിലേക്കുള്ള മൂന്ന് പ്രതിവാര ഫ്‌ലൈറ്റുകളും ഉള്‍പ്പെടെ 24 പ്രതിവാര ഫ്‌ലൈറ്റുകളാണ് ഉണ്ടായിരിക്കുക. സെപ്റ്റംബര്‍ 16 മുതല്‍ തലസ്ഥാനമായ റിയാദിലേക്ക് പ്രതിദിനം രണ്ട് സര്‍വ്വീസുകളും ഉണ്ടായിരിക്കും.
യു എ ഇ വഴിയുള്ള യാത്രകള്‍ പുനഃരാരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാര്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സഊദിയിലേക്ക് മടങ്ങിവരാന്‍ കഴിയും. നിലവില്‍ സഊദിയില്‍ നിന്നും രണ്ട് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നത്.