Connect with us

National

അമ്മയേയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരന്‍ പിടിയില്‍

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

Published

|

Last Updated

ലഖ്‌നൗ| ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്ത് അമ്മയേയും നാല് സഹോദരിമാരെയും യുവാവ് കൊലപ്പെടുത്തി.സംഭവത്തില്‍ 24കാരനായ അര്‍ഷാദാണ് പിടിയിലായത്.ശരണ്‍ജീത് എന്ന ഹോട്ടലില്‍ വെച്ചാണ് ക്രൂരകൊലപാതകം നടന്നത്.

കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി കൃത്യം നടത്തിയത്.അമ്മ ആസ്മ, മക്കളായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയേയും സഹോദരിമാരെയും യുവാവ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

 

Latest