Pathanamthitta
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 24കാരന്‍ അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വള്ളിക്കോട് മാമൂട് കുടമുക്ക് ലക്ഷംവീട് കോളനി നമ്പര്‍ ആറില്‍ താമസിക്കുന്ന അഭിജിത് (24) ആണ് പിടിയിലായത്.
വള്ളിക്കോട് നന്ദപ്പള്ളിയില്‍ 2020ലാണ് പീഡനം നടന്നത്. ഫേസ്ബുക് വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. പ്രതി പതിനാറു തികയാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.
പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ വി അരുണ്‍ കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോലീസ് നടപടി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----