Kerala
പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 24 വര്‍ഷം കഠിന തടവ്
2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം
മലപ്പുറം | മലപ്പുറം പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 24 വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി.പോത്തുകല്ല് ഇരുട്ടികുത്തി കോളനിയിലെ മനോജിനെയാണ് ശിക്ഷിച്ചത്.പ്രതി 50,000 രൂപ പിഴയും അടക്കണം.
2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ശേഷം കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി വീടിനു സമീപത്തുള്ള പുഴയുടെ തീരത്ത് വെച്ച് ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. പ്രതി അടക്കുന്ന പിഴ അതിജീവിതക്ക് നല്‍കാനാണ് കോടതി ഉത്തരവ്.
---- facebook comment plugin here -----