karuvannure bank issue
കരുവന്നൂര്‍ ബേങ്കിന് 25 കോടി അനുവദിക്കും: മന്ത്രി ആര്‍ ബിന്ദു
ഓണത്തിന് മുമ്പ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരമെന്ന് കേരള ബേങ്ക്
തൃശൂര്‍ | പ്രതിസന്ധിയിലായ കരുവന്നൂര്‍ സഹകരണ ബേങ്കിന് 25 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു. സഹകരണ മന്ത്രിയും വിഷയത്തില്‍ ഇടപെടുന്നുണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ബേങ്ക് പ്രതിസന്ധി കാണുന്നത്. നിക്ഷേപകരെ സംരക്ഷിക്കാനുള്ള നിലപാട് എടുക്കും. പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. തന്റെ ഇന്നലത്തെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രി പറഞ്ഞു.
അതിനിടെ കരുവന്നൂര്‍ ബേങ്ക് പ്രതിസന്ധിക്ക് ഓണത്തിന് മുമ്പ് താത്കാലിക പരിഹാരം കാണുമെന്ന് കേരള ബേങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. 50 കോടി ലഭിച്ചാല്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും. മറ്റ് ബേങ്കുകളില്‍ നിന്ന് പണം സമാഹരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.