Connect with us

kerala budget 2024

25 സ്വകാര്യ വ്യവസായ പാർക്കുകൾ; വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം

പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകർഷിക്കുന്നതിനുള്ള പദ്ധതികളും തുടങ്ങുമെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 25 സ്വകാര്യ വ്യവസായ പാർക്കുകൾ തുറക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയ വ്യവസായ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം നടത്തഉം. വിഴിഞ്ഞത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ മാരിടൈം ഉച്ചകോടി നടത്തും. ആഗോള നിക്ഷേപ സംഗമം ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകർഷിക്കുന്നതിനുള്ള പദ്ധതികളും തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

Latest