Connect with us

National

രാജസ്ഥാനിലെ രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കിലെ 25 കടുവകളെ കാണാനില്ല

ആദ്യമായാണ് ഇത്രയധികം കടുവകളെ കാണാതായതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Published

|

Last Updated

ജെയ്പൂര്‍|രാജസ്ഥാനിലെ രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് 25 കടുവകളെ കാണാതായതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ് രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്ക്. പാര്‍ക്കിലെ 75 കടുവകളില്‍ 25 എണ്ണത്തിനെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാനില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പവന്‍ കുമാര്‍ ഉപാധ്യായ പാര്‍ക്ക് അധികൃതരെ അറിയിച്ചു. ആദ്യമായാണ് ഇത്രയധികം കടുവകളെ കാണാതായതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടുവകളെ കാണാതായത് അന്വേഷിക്കാന്‍ വന്യജീവി വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നിരീക്ഷണ കാമറകള്‍ അവലോകനം ചെയ്യുകയും പാര്‍ക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ കണ്ടെത്തിയാല്‍ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്നും പവന്‍ കുമാര്‍ ഉപാധ്യായ പറഞ്ഞു.

ഈ വര്‍ഷം മെയ് 17നും സെപ്തംബര്‍ 30നും ഇടയില്‍ കാണാതായ 14 കടുവകളെ കണ്ടെത്തുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുമ്പ് 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ രണ്‍തംബോറില്‍ നിന്ന് 13 കടുവകളെ കാണാതായിരുന്നു.

 

 

 

Latest