Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ബലാത്സംഗംചെയ്ത 25-കാരന് 58 വര്‍ഷം കഠിന തടവ്
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കന്യാകുമാരിയില്‍വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാദാപുരം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസില്‍ 25കാരന് 58വര്‍ഷം കഠിനതടവ്.കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.പ്രതി ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം.
2020 ഒക്ടോബറിലും 2021 ഫെബ്രുവരിവരെയുമുള്ള പല ദിവസങ്ങളില്‍ രതീഷ് കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കമ്പനിമുക്ക് എന്ന സ്ഥലത്തെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നതും തുടര്‍ന്ന് പ്രണയം നടിച്ച് ബലാത്സംഗത്തിനിരയാക്കുന്നതും.
കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തത്.ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കന്യാകുമാരിയില്‍വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.