National
പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ട്രെയ്‌നിന് മുന്നില്‍ തള്ളിയിട്ടുകൊന്നു: 25കാരന് വധശിക്ഷ
പ്രതിക്ക് മൂന്നുവര്‍ഷത്തെ കഠിന തടവും 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ചെന്നൈ | പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ട്രെയ്‌നിനു മുന്നില്‍ തള്ളിയിട്ടു കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. ബി.കോം മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന സത്യയെയാണ് സെയ്ന്റ് തോമസ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ട്രെയ്‌നിനുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.സംഭവത്തില്‍ 25കാരനായ സതീഷിനാണ് വധശിക്ഷ വിധിച്ചത്. 2022ല്‍ ആണ് കേസിനാസ്പദമായ സംഭവം. പ്രത്യേക വനിതാ കോടതി ജഡ്ജി ജെ ശ്രീദേവിയാണ് വധശിക്ഷ വിധിച്ചത്.
പ്രതിക്ക് മൂന്നുവര്‍ഷത്തെ കഠിന തടവും 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.കൂടാതെ സത്യയുടെ ഇളയ സഹോദരിമാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധിയുണ്ടാകുന്നത്. സത്യയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 70-ലധികം സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.