Kerala
155 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവും പിഴയും
. ഇരുവരും ചേര്‍ന്ന് മഹീന്ദ്ര പിക്ക് അപ് വാനില്‍ 155 കിലോഗ്രാം കഞ്ചാവ് കടത്തവെയാണ് പിടിയിലായത്.
കല്‍പ്പറ്റ | കഞ്ചാവ് കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ പാലക്കാട് പട്ടാമ്പി പരുതൂര്‍ പാക്കത്ത് അബ്ദുള്‍ നിസാര്‍ (41), തമിഴ്നാട് നീലഗിരി ഗൂഢല്ലൂര്‍ ദേവര്‍ഷോല മാരക്കര ചെമ്പന്‍വീട്ടില്‍ ശിഹാബുദ്ദീന്‍ (49) എന്നിവരെയാണ് കല്‍പ്പറ്റ അഡ്ഹോക്ക് (രണ്ട്) കോടതി ജഡ്ജി വി അനസ് ശിക്ഷിച്ചത്.
2022 ജൂണ്‍ മാസം 12നാണ് കേസിന് ആസ്പദമായ സംഭവം. ഇരുവരും ചേര്‍ന്ന് മഹീന്ദ്ര പിക്ക് അപ് വാനില്‍ 155 കിലോഗ്രാം കഞ്ചാവ് കടത്തവെയാണ് പിടിയിലായത്. വില്‍പ്പന ലക്ഷ്യമിട്ട് കഞ്ചാവ് കടത്തിയെന്ന കുറ്റത്തിന് പതിനഞ്ച് വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനും എന്‍ഡിപിഎസ് ആക്റ്റ് സെക്ഷന്‍ 29 പ്രകാരം പത്ത് വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്.