Connect with us

AVASARAM

നേവിയിൽ 254 ഓഫീസർ തസ്തികകൾ

എക്‌സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്‌നിക്കൽ ബ്രാഞ്ചുകളിലെ വിവിധ കേഡറുകളിലാണ് ഒഴിവുകൾ.

Published

|

Last Updated

ന്ത്യൻ നേവിയിൽ 254 ഓഫീസർ തസ്തികയിലേക്ക് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഏഴിമലയിൽ അടുത്തവർഷം ജനുവരിയിൽ കോഴ്‌സ് തുടങ്ങും. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. എക്‌സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്‌നിക്കൽ ബ്രാഞ്ചുകളിലെ വിവിധ കേഡറുകളിലാണ് ഒഴിവുകൾ.

ജനറൽ സർവീസ്: 50 ഒഴിവ്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബി ഇ/ ബി ടെക് ആണ് യോഗ്യത. പ്രായം: 2000 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവർ ആകണം. പൈലറ്റ്/നേവൽ എയർ ഓപറേഷൻസ് ഓഫീസർ/ എയർ ട്രാഫിക് കൺട്രോളർ: 46 ഒഴിവ്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബി ഇ/ബി ടെക്. പത്ത്, പ്ലസ് ടു ക്ലാസ്സുകളിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം. പത്തിലും പ്ലസ് ടുവിലും ഇംഗ്ലീഷിന് മാത്രം 60 ശതമാനം മാർക്കുണ്ടായിരിക്കണം.

എയർ ട്രാഫിക് കൺട്രോളർ കേഡറിലേക്ക് അപേക്ഷിക്കുന്നവർ 2000 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരും മറ്റ് കേഡറുകളിൽ അപേക്ഷിക്കുന്നവർ 2001 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം.

ലോജിസ്റ്റിക്‌സ്: 30 ഒഴിവ്. ഫസ്റ്റ് ക്ലാസ്സോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബി ഇ/ബി ടെക്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ എം ബി എ/എം സി എ/എം എസ് സി(ഐ ടി).അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ ബി എസ് സി/ബി കോം/ബി എസ് സി (ഐ ടി)യും ഫിനാൻസ്/ലോജിസ്റ്റിക്‌സ്/ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/മെറ്റീരിയൽ മാനേജ്‌മെന്റിൽ സ്‌പെഷ്യലൈസേഷനോടെയുള്ള പി ജി ഡിപ്ലോമയും. പ്രായം: 2000 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവർ.

നേവൽ അർമെന്റ് ഇൻസ്‌പെക്ടറേറ്റ് കേഡർ: പത്ത് ഒഴിവ്. 60 ശതമാനം മാർക്കോടെ ബി ഇ/ ബി ടെക്/പി ജി (ഇലക്ട്രോണിക്‌സ്, ഫിസിക്‌സ്). പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം. ഇംഗ്ലീഷിന് മാത്രം 60 ശതമാനം മാർക്കും വേണം. 2000 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരാകണം അപേക്ഷകർ.

എജ്യുക്കേഷൻ: 18 ഒഴിവ്. ഫിസിക്‌സുൾപ്പെട്ട ബി എസ് സിയും 60 ശതമാനം മാർക്കോടെ മാത്‌സ്/ഓപറേഷനൽ റിസർച്ചിൽ എം എസ് സിയും അല്ലെങ്കിൽ മാത്‌സ് ഉൾപ്പെട്ട ബി എസ് സിയും 60ശതമാനം മാർക്കോടെ ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്കൽ എം എസ് സിയും. അല്ലെങ്കിൽ ഫിസിക്‌സുൾപ്പെട്ട ബി എസ് സിയും 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ എം എസ് സിയും. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണികസ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബി ഇ/ബി ടെക്.

അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ തെർമൽ/പ്രൊഡക്ഷൻ എൻജിനീയറിംഗ്/മെഷീൻ ഡിസൈൻ, കമ്മ്യൂണിക്കേഷൻ സിസ്റ്റം എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്/ വി എൽ എസ് ഐ/പവർ സിസ്റ്റം എൻജിനീയറിംഗിൽ എം ടെക്. അപേക്ഷകർക്ക് പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം. ഇംഗ്ലീഷിന് മാത്രമായി 60 ശതമാനം മാർക്ക് വേണം. 2000 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം.

ടെക്‌നിക്കൽ (എൻജിനീയർ, ഇലക്ട്രിക്കൽ, നേവൽ കൺസ്ട്രക്ടർ): 100 ഒഴിവ്. 60 ശതമാനം മാർക്കോടെ ബി ഇ/ ബി ടെക്. പ്രായം: 2000 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരാകണം. 56,100 രൂപയാണ് അടിസ്ഥാന ശമ്പളം. എൻ സി സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് കട്ട് ഓഫ് മാർക്കിൽ ഇളവ് ലഭിക്കും. കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് പ്രായത്തിലും ഇളവിന് അർഹത ലഭിക്കും.

പത്ത് വർഷത്തേക്കാണ് നിയമനം. ചിലപ്പോൾ നാല് വർഷം കൂടി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും ഫോട്ടോയും നിർദേശപ്രകാരം സമർപ്പിക്കണം. വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക. അവസാന തീയതി മാർച്ച് പത്ത്.