Kerala
കടുത്ത വേനല്‍ച്ചൂടില്‍ സംസ്ഥാനത്തുണ്ടായത് 257 കോടിയുടെ കൃഷിനാശം
2024ല്‍ കേരളത്തില്‍ അനുഭവപ്പെട്ട കനത്ത ചൂടിനെ തുടര്‍ന്ന് 46587 ഹെക്ടറില്‍ കൃഷിനാശം
പത്തനംതിട്ട | ചരിത്രത്തിലാദ്യമായി 2024ല്‍ കേരളത്തില്‍ അനുഭവപ്പെട്ട കനത്ത ചൂടിനെ തുടര്‍ന്ന് 46587 ഹെക്ടറില്‍ കൃഷിനാശം. വരള്‍ച്ച ബാധിത കൃഷിയിടങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചത്. 257.12 കോടി രൂപയുടെ കൃഷി നാശമാണ് സംസ്ഥാനത്തുണ്ടായത്.
ഉല്‍പ്പാദന നഷ്ടവും വിപണി മൂല്യത്തിന്റെ കുറവും കൂടി കണക്കാക്കുമ്പോള്‍ 118.69 കോടി രൂപയുടെ നഷ്ടമുണ്ടതായി കൃഷിവകുപ്പ് വിലയിരുത്തിയിട്ടുണ്ട്. 6369 ഹെക്ടറില്‍ നെല്ലും, 2884 ഹെക്ടറില്‍ വാഴയും 3182 ഹെക്ടറില്‍ കുരുമുളകും, 521 ഹെക്ടറില്‍ തെങ്ങും 30356 ഹെക്ടറില്‍ ഏലവും 1577 ഹെക്ടറില്‍ അടയ്ക്കയും 261 ഹെക്ടറില്‍ കാപ്പിയും 303 ഹെക്ടറില്‍ ജാതിയും 61 ഹെക്ടറില്‍ കൊക്കോയും 336 ഹെക്ടറില്‍ റബറും 603 ഹെക്ടറില്‍ പച്ചക്കറിയും 100 ഹെക്ടറില്‍ പഴവര്‍ഗങ്ങളും വരള്‍ച്ച ബാധിത കൃഷിയിടങ്ങളില്‍ വരും. ഇടുക്കിയില്‍ മാത്രം 15731 ഹെക്ടറില്‍ ഏലം കൃഷി നശിച്ചു.