Connect with us

Kerala

മണ്ഡല കാലത്ത് ശബരിമലയില്‍ ഈ വര്‍ഷം 26 പേര്‍ മരിച്ചു

24 മരണവും ഹൃദയാഘാതം മൂലമായിരുന്നു. ഹൃദയാഘാതമുണ്ടായ 136 പേരെ അടിയന്തര ചികിത്സ നല്‍കി രക്ഷിച്ചു.

Published

|

Last Updated

ശബരിമല | 41 ദിവസത്തെ ശബരിമല മണ്ഡല കാലയളവില്‍ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടെ ഈ വര്‍ഷം 26 പേര്‍ മരിച്ചതായി ശബരിമല ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. ഇ പ്രശോഭ് അറിയിച്ചു. ഇതില്‍ 24 മരണവും ഹൃദയാഘാതം മൂലമായിരുന്നു. ഹൃദയാഘാതമുണ്ടായ 136 പേരെ അടിയന്തര ചികിത്സ നല്‍കി രക്ഷിച്ചു.

പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍ ചികിത്സ തേടി. ഇതില്‍ 160 പേര്‍ക്ക് ഹൃദയാഘാതമായിരുന്നു. സന്നിധാനം ആശുപത്രിയില്‍ 47,294 പേരും പമ്പയിലെ ആശുപത്രിയില്‍ 18,888 പേരുമാണ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്.

ഗുരുതര ആരോഗ്യപ്രശ്നം ബാധിച്ച 930 പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായും ശബരിമല ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. ഇ പ്രശോഭ് അറിയിച്ചു.

 

Latest