covid case
സംസ്ഥാനത്ത് 265 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം
രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം| സംസ്ഥാനത്ത് 265 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2606 ആക്ടീവ് കേസുകളുണ്ട്. രാജ്യത്താകെ 24 മണിക്കൂറിനിടെ 328കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ആക്ടീവ് കേസുകള്‍ 2997 ആണ്. സംസ്ഥാനത്ത് ഇന്നലെ 300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകള്‍ 2341 ആയിരുന്നു. രാജ്യത്തെ
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ഇന്ന് മുതല്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചിരുന്നു.