Kerala
24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
നിലവില്‍ 17 സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് കാണുന്നത്

തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഇരുന്നൂറിന് മുകളില്‍. രണ്ട് കോവിഡ് മരണങ്ങള്‍ ഉള്‍പെടെ 24 മണിക്കൂറിനുള്ളില്‍ 266 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി.
നിലവില്‍ 17 സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് കാണുന്നത്. കേരളം (266), കര്‍ണാടക (70), മഹാരാഷ്ട്ര (15), തമിഴ്‌നാട് (13), ഗുജറാത്ത് (12) എന്നിവിടങ്ങളിലാണ് രോഗികളേറെയും ഉള്ളത്.
കോവിഡിന്റെ ഉപവകഭേതമായ ജെഎന്‍1 കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നേരത്തെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
---- facebook comment plugin here -----