Kerala
തൃശൂരില്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 27 പേര്‍ക്ക് ഭക്ഷ്യവിഷബാധ
ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്റ് സേഫ്റ്റി അധികൃതരും പോലീസും സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി.

തൃശൂര്‍ | തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു.കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ സെയ്ന്‍ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചവര്‍ക്കും ഭക്ഷണം പാഴ്‌സല്‍ വാങ്ങിക്കൊണ്ടുപോയവര്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.
വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്.
ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്റ് സേഫ്റ്റി അധികൃതരും പോലീസും സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി.
---- facebook comment plugin here -----