Connect with us

National

മുംബെെയില്‍ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് 27കാരന്‍ ആത്മഹത്യ ചെയ്തു

കഴിഞ്ഞ രണ്ട് ദിവസമായി അഗര്‍വാളിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് സഹോദരിയാണ് പോലീസില്‍ പരാതി നല്‍കിയത്.

Published

|

Last Updated

മുംബൈ| മുംബെെയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 27കാരന്‍ ആത്മഹത്യ ചെയ്തു. വസായി കമാനിലെ ഒരു ബംഗ്ലാവില്‍  താമസിക്കുന്ന ശ്രേയ് അഗര്‍വാള്‍ ആണ് മരിച്ചത്.

ഹെല്‍മെറ്റ് ധരിച്ച് സിലിന്‍ഡറുമായി ബന്ധിപ്പിച്ച നെബുലൈസര്‍ ട്യൂബ് ഉപയോഗിച്ച് വായിലൂടെ ശ്വസിച്ചാണ് അഗര്‍വാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.ബംഗ്ലാവിന് പുറത്തേക്ക് ഗ്യാസ് ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വാതിലുകളും ജനലുകളും ടേപ്പും മറ്റ് വസ്തുക്കളും ഉപയോഗിച്ച് അടച്ചിരുന്നു.

അകത്ത് പ്രവേശിക്കുന്നവരോട് ലൈറ്റ് ഓണാക്കരുതെന്നും സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പ് കവാടത്തിന് പുറത്ത് വെച്ചിരുന്നതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി അഗര്‍വാളിനെ ബന്ധപ്പെടാന്‍ കഴിയാതിരുന്ന സഹോദരി സഹായം തേടി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest