Connect with us

madhya pradesh

കമല്‍ നാഥ് സര്‍ക്കാര്‍ വീണതിന് പിന്നാലെ 27ാമത്തേത്; മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം എല്‍ എ കൂടി പാര്‍ട്ടി വിട്ടു

തന്റെ മണ്ഡലമുള്‍പ്പെടുന്ന ലോകസഭാ സീറ്റിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കാന്‍ ആറ് ദിവസം മാത്രമുള്ളപ്പോഴാണ് പാര്‍ട്ടി മാറ്റം.

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ മറ്റൊരു കോണ്‍ഗ്രസ് എം എല്‍ എ കൂടി ബി ജെ പിയില്‍ ചേര്‍ന്നു. ഖര്‍ഗോണ്‍ ജില്ലയിലെ ബര്‍വാഹ നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സച്ചിന്‍ ബിര്‍ലയാണ് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേക്കേറിയത്. തന്റെ മണ്ഡലമുള്‍പ്പെടുന്ന ലോകസഭാ സീറ്റിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കാന്‍ ആറ് ദിവസം മാത്രമുള്ളപ്പോഴാണ് പാര്‍ട്ടി മാറ്റം.

ഇന്ന് ബേഡിയ ഗ്രാമത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വെച്ചാണ് സച്ചിന്‍ ബിര്‍ല ബി ജെ പിയില്‍ അംഗത്വമെടുത്തത്. 2020 മാര്‍ച്ചില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വീണതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിടുന്ന 27ാമത്തെ എം എല്‍ എയാണ് സച്ചിന്‍.

സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ ഒന്നിനാണ് ബര്‍വാഹ ഉള്‍പ്പെടുന്ന ഖന്‍ധാവ- ബുര്‍ഹാന്‍ പൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest