Kerala
നെയ്യാറ്റിന്‍കരയില്‍ 28കാരിയെ ആണ്‍ സുഹൃത്ത് വെട്ടി; നില അതീവ ഗുരുതരം
പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു
![](https://assets.sirajlive.com/2025/02/hospital-897x538.jpg)
തിരുവനന്തപുരം| നെയ്യാറ്റിന്‍കരയില്‍ യുവതിയ്ക്ക് വെട്ടേറ്റു. വെണ്‍പകല്‍ സ്വദേശി സൂര്യ(28)യ്ക്കാണ് വെട്ടേറ്റത്. യുവതിയുടെ ആണ്‍ സുഹൃത്ത് കൊടങ്ങാവിള സ്വദേശി സച്ചുവാണ് വെട്ടിയതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം.
യുവതിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ടെറസിന്റെ മുകളില്‍ കയറിയ സച്ചു വെട്ടുകയായിരുന്നു. ആക്രമിച്ച ശേഷം ആണ്‍ സുഹൃത്തും സുഹൃത്തും ചേര്‍ന്നാണ് സൂര്യയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സൂര്യയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ നില അതീവ ഗുരുതരമാണ്. യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
---- facebook comment plugin here -----