Connect with us

vande bharath

രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രയല്‍ റണ്‍ തുടങ്ങി

26 മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യാന്‍ കഴിയുക

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെത്തിയ രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രയല്‍ റണ്‍ തുടങ്ങി. രാവിലെ ഏഴ് മണിക്ക് കാസര്‍ക്കോട് നിന്നു ട്രയല്‍ റണ്‍ ആരംഭിച്ചു. ഏഴ് മണിക്കു പുറപ്പെട്ട ട്രെയിന്‍ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26 മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യാന്‍ കഴിയുക.

തിരുവനന്തപുരത്ത് നിന്ന് ഇന്നു വൈകിട്ട് 4.05 ന് ട്രെയിന്‍ മൂന്നാം ട്രയല്‍ റണ്ണിനായി കാസര്‍ക്കോട്ടേക്ക് പുറപ്പെടും. ഇതോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാവും. ഇന്നലെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ട്രെയിന്‍ രാത്രി പതിനൊന്ന് അന്‍പത്തിയാഞ്ചോടെയാണു കാസര്‍ക്കോട് എത്തിയത്.

രണ്ടാം വന്ദേഭാരത് 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല.

Latest