Connect with us

National

3.36 കിലോ കൊക്കെയ്ന്‍; മുംബൈ വിമാനത്താവളത്തില്‍ വെച്ച് ലഹരി പിടികൂടി

എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നെത്തിയ ഇന്ത്യക്കാരനില്‍ നിന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ലഹരി പിടികൂടിയത്.

Published

|

Last Updated

മുംബൈ| രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 33.60 കോടി രൂപ വിലവരുന്ന 3.36 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നെത്തിയ ഇന്ത്യക്കാരനില്‍ നിന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ലഹരി പിടികൂടിയത്. 16 ചെറിയ സോപ്പ് പെട്ടികളിലായി സോപ്പിന്റെ മെഴുക് പാളിയില്‍ ഒളിപ്പിച്ചായിരുന്നു കടത്ത്.

എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മയക്കുമരുന്നുമായി മുംബൈയില്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിതെന്ന് അധികൃതര്‍ പറഞ്ഞു. ലഗേജ് പരിശോധിക്കാനായി യാത്രക്കാരനെ തടഞ്ഞ ഡി.ആര്‍.ഐ 16 ചെറിയ സോപ്പ് ബോക്സുകള്‍ കണ്ടെടുത്തു. പിന്നാലെ പരിശോധിച്ചപ്പോഴാണ് കൊക്കെയ്നാണെന്ന് മനസ്സിലായത്.

 

---- facebook comment plugin here -----

Latest