Kerala
ശബരിമലയില്‍ ഇതുവരെ എത്തിയത് 30.78 ലക്ഷം പേര്‍
മണ്ഡലപൂജ ഡിസംബര്‍ 26ന്

ശബരിമല | സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച(ഡിസംബര്‍ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദര്‍ശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് എത്തിയത്.
തിങ്കളാഴ്ച വരെ 30,78,049 ഭക്തരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,45,908 പേര്‍ കൂടുതല്‍. കഴിഞ്ഞവര്‍ഷം ഈ കാലയളവു വരെ 26,41,141 പേരാണ് എത്തിയത്.
ഇത്തവണ സ്പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞവര്‍ഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.
അതേ സമയം മണ്ഡലപൂജ ഡിസംബര്‍ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ നടക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ്. പ്രശാന്തും ബോര്‍ഡംഗം എ. അജികുമാറും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ 22നു രാവിലെ ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍നിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ബുധനാഴ്ച(ഡിസംബര്‍ 25) ഉച്ചക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും. പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. 2025 ജനുവരി 14നാണ് മകരവിളക്ക്