National
സേലത്ത് ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്
ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു
ചെന്നൈ | തമിഴ്‌നാട് സേലത്ത് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
30 യാത്രക്കാരുമായി എടപ്പാടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന ബസും തിരുച്ചങ്കോട് നിന്ന് വരികയായിരുന്ന മറ്റൊരു സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസുകള്‍ തമ്മില്‍ സൈഡ് കൊടുക്കന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് തെറിച്ചു വീണു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ 30 പേരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----