Connect with us

Pathanamthitta

മോഷണക്കേസ് പ്രതിക്ക് 30 മാസം തടവുശിക്ഷ

പിഴയടച്ചില്ലെങ്കില്‍ 12 ദിവസം കൂടി തടവ് അനുഭവിക്കണം

Published

|

Last Updated

പത്തനംതിട്ട  | നിരവധി മോഷണ കേസുകളിലെ പ്രതിയ്ക്ക് പത്തനംതിട്ട ചീഫ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30 മാസം തടവിനും 8000 രൂപ പിഴയും വിധിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് പടിഞ്ഞാറത്തറ കൊച്ചുവേലായുധന്റെ മകന്‍ തേങ്ങ ബാബു എന്ന് വിളിക്കുന്ന ബാബുക്കുട്ട(53)നെയാണ് പത്തനംതിട്ട സി ജെ എം കോടതി ശിക്ഷിച്ചത്. കോയിപ്രം പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28ന് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ 12 ദിവസം കൂടി തടവ് അനുഭവിക്കണം. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതിയും പലതവണ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുള്ളയാളുമാണ് ബാബു.