Connect with us

Uae

രാജ്യത്തെ അവയവദാതാക്കളിൽ 30 ശതമാനം വർധനവ്; ദുബൈ മുന്നിൽ

1,200-ലധികം അവയവദാനം വിജയകരമായിരുന്നു.

Published

|

Last Updated

ദുബൈ| രാജ്യത്ത് അവയവദാനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 30 ശതമാനം വർധനവ് ഉണ്ടായതായി ആരോഗ്യ, കമ്മ്യൂണിറ്റി സംരക്ഷണ മന്ത്രാലയം വെളിപ്പെടുത്തി. നാഷണൽ പ്രോഗ്രാം ഫോർ ഓർഗൻ ആൻഡ് ടിഷ്യു ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷന് (ഹയാത്ത്) കീഴിൽ 32,700-ലധികം പേർ അവയവ ദാനത്തിനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയവദാന നിരക്ക് യു എ ഇയുടെ ജനസംഖ്യയുടെ 11.6 ശതമാനത്തിലെത്തി.

1,200-ലധികം അവയവദാനം വിജയകരമായിരുന്നു. “ഹയാത്ത് പ്രോഗ്രാം ഫോർ സസ്‌റ്റൈനബിലിറ്റി ഓഫ് ലൈഫ്’ എന്ന പേരിൽ മന്ത്രാലയം സംഘടിപ്പിച്ച റമസാൻ മജ്്ലിസിലാണ് കണക്കുകൾ അവലോകനം ചെയ്തത്. ദുബൈ പോലീസ്, പൊതു സുരക്ഷാ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീമിന്റെ സാന്നിധ്യത്തിലായിരുന്നു മജ്‌ലിസ്.

രാജ്യത്തിന്റെ അവയവദാനത്തിൽ ദുബൈ എമിറേറ്റ് മുന്നിലാണ്. മൊത്തം അവയവദാനത്തിന്റെ 60 ശതമാനം വരുന്നു. മന്ത്രാലയം, ദുബൈ പോലീസ്, റാശിദ് ആശുപത്രി എന്നിവ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഈ മേഖലയിൽ കാര്യമായ നല്ല ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.