Uae
ദുബൈയില്‍ മദ്യത്തിന് 30 ശതമാനം വില്‍പ്പന നികുതി പുനഃസ്ഥാപിച്ചു
2025 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.

ദുബൈ|മദ്യത്തിന് 30 ശതമാനം വില്‍പ്പന നികുതി പുനഃസ്ഥാപിക്കാന്‍ ദുബൈ തീരുമാനിച്ചു. 2025 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. മദ്യ റീട്ടെയിലര്‍ ആഫ്രിക്കന്‍ ഈസ്റ്റേണ്‍ ഇക്കാര്യം റസ്റ്റോറന്റുകളെയും ബാറുകളെയും അറിയിച്ചു. ‘ലഹരിപാനീയങ്ങള്‍ വാങ്ങുന്നതിന് 30 ശതമാനം നഗരസഭ നികുതി 2025 ജനുവരി മുതല്‍ പുനഃസ്ഥാപിക്കുമെന്ന് ദുബൈ ഭരണകൂടം ഞങ്ങളെ അറിയിച്ചിട്ടുണ്ട്.’ റീട്ടെയ്്‌ലര്‍ വ്യക്തമാക്കി.
ഇത് 2025 ജനുവരി ഒന്ന് ബുധനാഴ്ച മുതല്‍ ഇന്‍വോയ്സ് ചെയ്ത എല്ലാ ഓര്‍ഡറുകള്‍ക്കും ബാധകമാണ്. ഈ ഫീസ് പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. 2023 ജനുവരിയില്‍, എമിറേറ്റില്‍ 30 ശതമാനം നികുതി ഒരു വര്‍ഷത്തേക്ക് നീക്കം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. അത് പിന്നീട് 2024 ഡിസംബര്‍ അവസാനം വരെ നീട്ടി.