Connect with us

Kerala

അനധികൃതമായി കടത്തിയ 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി

ലോറിയുടെ പ്ലാറ്റ്ഫോമില്‍ പ്രത്യേക ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്തിയത്.

Published

|

Last Updated

കോഴിക്കോട് | അനധികൃതമായി കടത്തിയ 3000 ലിറ്റര്‍ ഡീസല്‍ കൊയിലാണ്ടി ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് KLO2 Y- 4620 നമ്പര്‍ ടിപ്പര്‍ ലോറിയിലാണ് അനധികൃമായി ഡീസല്‍ കടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ വാഹനപരിശോധനയിലാണ് വടകര തിരുവള്ളൂര്‍ സ്വദേശികളില്‍ നിന്നും ഡീസല്‍ പിടികൂടിയത്.

ലോറിയുടെ പ്ലാറ്റ്ഫോമില്‍ പ്രത്യേക ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്തിയത്. ഡീസല്‍ വിതരണം ചെയ്യുന്നതിന് മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു.

എസ്ഡി ടാക്സ്, എഎസ്ടി, സെസ് അടക്കം 3,03,760 രൂപ പിഴ ചുമത്തിയ ശേഷം വാഹനം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയതായി ജിഎസ്ടി വകുപ്പ് അറിയിച്ചു.