Connect with us

Kerala

പലചരക്ക് കടയുടെ പൂട്ട് കുത്തിതുറന്ന് 30,000 രൂപ കവര്‍ന്നു

സംഭവത്തെ തുടര്‍ന്ന് മുജീബ് മുക്കം പോലീസില്‍ പരാതി നല്‍കി

Published

|

Last Updated

കോഴിക്കോട് | പലചരക്ക് കടയുടെ പൂട്ട് കുത്തിത്തുറന്ന് 30,000 രൂപ കവര്‍ന്നു. മുക്കം തോട്ടുമുക്കത്താണ് സംഭവം. വറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിന്റെ പലചരക്ക് കടയിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്.

തിങ്കളാഴ്ച രാത്രി മുജീബ് 11 മണിയോടെയാണ് കടയടച്ച് വീട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ കടയുടെ ഒരു ഷട്ടറിന്റെ പൂട്ട് തുറന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ മുജീബ് കടയിലെ മേശ പരിശോധിച്ചപ്പോഴാണ് പണം മോഷണം പോയ വിവരം അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മുജീബ് മുക്കം പോലീസില്‍ പരാതി നല്‍കി