National
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,095 പേര്‍ക്ക് കൂടി കൊവിഡ്
സജീവ കേസുകളുടെ എണ്ണം 15,208 ആയി വര്‍ധിച്ചു
ന്യൂഡല്‍ഹി| രാജ്യത്ത് 3,095 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് അഞ്ച് പേര്‍ മരണപ്പെട്ടു. ഗോവയിലും ഗുജറാത്തിലും ഒരോന്നും മൂന്നുപേര്‍ കേരളത്തിലുമാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,867 ആയി ഉയര്‍ന്നു.
പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനവുമാണ്. കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,47,15,786) രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ കൊവിഡ് മുക്തി നിരക്ക് 98.78 ശതമാനമാണ്.
രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4.41 കോടിയാണ് (4,41,69,711). മരണനിരക്ക് 1.19 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, ഇതുവരെ 220.65 കോടി കൊവിഡ് വാക്സിന്‍ ഡോസുകള്‍ രാജ്യവ്യാപകമായി നല്‍കിയിട്ടുണ്ട്.