Connect with us

Uae

ഈ വര്‍ഷം ദുബൈയില്‍ റോഡപകടങ്ങളില്‍ 32 പേര്‍ക്ക് ജീവന്‍ നഷ്ടമായി

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കിയിട്ടുണ്ട്.

Published

|

Last Updated

ദുബൈ| ഈ വര്‍ഷം ദുബൈയില്‍ റോഡപകടങ്ങളില്‍ 32 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പോലീസ് ട്രാഫിക് ബോധവത്കരണ വിഭാഗം മേധാവി സല്‍മ മുഹമ്മദ് റാശിദ് അല്‍ മര്‍റി. ഈ പശ്ചാത്തലത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കിയിട്ടുണ്ട്. ഭയാനകമായ സ്ഥിതിവിവരക്കണക്കുകള്‍ റോഡ് സുരക്ഷാ അവബോധം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിക്കാട്ടുന്നു. പൊടുന്നനെ വാഹന ഗതിമാറ്റം പ്രധാന പ്രശ്നമാണ്.

‘ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ക്ഷീണം, അല്ലെങ്കില്‍ ശ്രദ്ധാ ശൈഥില്യം എന്നിവ അനുഭവപ്പെട്ടേക്കാം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം ആശങ്കാജനകവും പട്ടികയില്‍ ഒന്നാമതുമാണ്.’ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ദുബൈ പോലീസ് ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കനത്ത ടിന്റുകള്‍ ഉണ്ടെങ്കില്‍ പിടിക്കപ്പെടില്ലെന്ന് വാഹനമോടിക്കുന്നവര്‍ തെറ്റിദ്ധരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പടെ വിവിധ ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വിപുലമായ നിരീക്ഷണ സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുന്നു. 400 ദിര്‍ഹം മുതല്‍ 1,000 ദിര്‍ഹം വരെ പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ഉറപ്പാണ്. കൂടാതെ കുറ്റവാളികളുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് കണ്ടുകെട്ടാം. ‘ഈ കര്‍ശനമായ നിര്‍വഹണം എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള അധികാരികളുടെ പ്രതിബദ്ധത അടിവരയിടുന്നു,’ അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു.