Connect with us

National

32 സെക്കന്‍ഡ്, കവര്‍ന്നത് 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, മോഷ്ടാക്കള്‍ രണ്ടുപേര്‍

ബെംഗളൂരു മദനായകനഹള്ളിയിലെ ലക്ഷ്മിപുരയിലുള്ള ജ്വല്ലറിയിലാണ് വന്‍ കവര്‍ച്ച നടന്നത്. 725 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്.

Published

|

Last Updated

ബെംഗളൂരു | തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തോളം രൂപ വരുന്ന സ്വര്‍ണം. ബെംഗളൂരു മദനായകനഹള്ളിയിലെ ലക്ഷ്മിപുരയിലുള്ള ജ്വല്ലറിയിലാണ് വന്‍ കവര്‍ച്ച നടന്നത്. 725 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. 32 സെക്കന്‍ഡ് കൊണ്ടാണ് രണ്ടുപേര്‍ ചേര്‍ന്ന് ഇത്രയും സ്വര്‍ണം മോഷ്ടിച്ചത്.

മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളാണ് അതിവേഗത്തില്‍ സ്വര്‍ണവുമായി കടന്നത്. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

ചെറിയ ജ്വല്ലറിയായതിനാല്‍ ഇവിടെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. മോഷ്ടാക്കളെ കാത്ത് മൂന്നാമതൊരാള്‍ റോഡില്‍ ഉണ്ടായിരുന്നെന്നും അയാളുടെ ബൈക്കില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്നുമാണ് കരുതുന്നത്.

 

---- facebook comment plugin here -----

Latest