National
കര്‍ണാടകയില്‍ 32കാരിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ
കൊലപാതക കാരണം വ്യക്തമല്ല.

ബെംഗളൂരു | കര്‍ണാടകയിലെ ഹൂളിമാവില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ കണ്ടെത്തി.32കാരി ഗൗരി അനില്‍ സാംബേകറാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭര്‍ത്താവ് രാകേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കൃത്യം നടത്തിയതിനു ശേഷം രാകേഷ് ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു.പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് കുളിമുറിയില്‍ സ്യൂട്ട്‌കേസില്‍ കഷ്ണങ്ങളായി മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.കൊലപാതകത്തിന് ശേഷം പുനെയിലേക്ക് പോകുന്നതിനിടെയാണ് രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതക കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യംചെയ്യുകയാണെന്ന് പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്.
---- facebook comment plugin here -----