Kerala
32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പാമ്പ് കടിയേറ്റതാണെന്ന് സംശയം
അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു

ആലപ്പുഴ| ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷന് സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ശ്രുതി ഉറക്കമുണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. പാമ്പു കടിയേറ്റതാണെന്ന് സംശയമുണ്ട്. സിവില്‍ പോലീസ് ഓഫിസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
---- facebook comment plugin here -----