Connect with us

Kuwait

കുവൈത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇസ്‌ലാം സ്വീകരിച്ചത് 32,000 പേര്‍

135 രാജ്യങ്ങളില്‍ നിന്നുള്ള ഇതര മതവിശ്വാസികളാണ് ഇസ്‌ലാമിലേക്കെത്തിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്തത് 32,000 പേര്‍. കുവൈത്തിലെ അല്‍ നജാത് ചാരിറ്റബിള്‍ സൊസൈറ്റി ഇലക്ട്രോണിക് ദഅവാ കമ്മിറ്റി ഡയരക്ടര്‍ ഇമാന്‍ അല്‍ അലിയാണ് ഈ വിവരം പുറത്തുവിട്ടത്.

135 രാജ്യങ്ങളില്‍ നിന്നുള്ള ഇതര മതവിശ്വാസികളാണ് ഇസ്‌ലാമിലേക്കെത്തിയത്. 2018ല്‍ പദ്ധതി സ്ഥാപിതമായതു മുതലുള്ള കണക്കാണിത്.

91 രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടക്കം 4,000 പേരാണ് ഈ വര്‍ഷം മാത്രം വിശുദ്ധ ഇസ്‌ലാം ആശ്ലേഷിച്ചത്. ആറു വ്യത്യസ്ത ഭാഷയിലുള്ള പ്രബോധന പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വിശുദ്ധ ഇസ്‌ലാമിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

 

Latest