Connect with us

Saudi Arabia

മസ്ജിദുല്‍ ഹറമില്‍ റമദാനിനെ ആദ്യ ആഴ്ചയില്‍ വിതരണം ചെയ്തത് 3,238,580 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍

ഒരാള്‍ക്ക് ഒരു ഭക്ഷണ സ്ഥലവും ചാരിറ്റബിള്‍ സംഘടനകള്‍ക്ക് പത്ത് സ്ഥലങ്ങളുമാണ് വിതരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്

Published

|

Last Updated

മക്ക |  വിശുദ്ധ റമദാനില്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇഫ്താര്‍ ഭക്ഷണപ്പൊതി വിതരണം സജീവമായി. റമദാനിനെ ആദ്യ ആഴ്ചയില്‍ വിതരണം ചെയ്തത് 3,238,580 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതായി ഹറാം കാര്യ മന്ത്രാലയം അറിയിച്ചു

ഈ വര്‍ഷത്തെ റമദാന്‍ സീസണില്‍ മസ്ജിദുല്‍ ഹറമിനുള്ളില്‍ ഇഫ്താര്‍ ഭക്ഷണ സേവനങ്ങള്‍ക്കായി ചാരിറ്റബിള്‍ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നേരത്തെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നു.ഒരാള്‍ക്ക് ഒരു ഭക്ഷണ സ്ഥലവും ചാരിറ്റബിള്‍ സംഘടനകള്‍ക്ക് പത്ത് സ്ഥലങ്ങളുമാണ് വിതരണത്തിന് അനുമതി നല്‍കിയിരിക്കുന്നത് .മന്ത്രാലയത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് അതോറിറ്റി അംഗീകരിച്ച കാറ്ററിംഗ് കമ്പനികളില്‍ ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാനും ഇവര്‍ക്ക് അവസരമുണ്ട്

ഇരുഹറം കാര്യാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റബ്ള്‍ സൊസൈറ്റികളുടെ സഹകരണത്തോടെയാണ് ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണപ്പൊതി വിതരണം നടത്തുന്നത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ടെന്നും ഹറം കാര്യാലയം അറിയിച്ചു.സ്വദേശികളും വിദേശികളുമടക്കം ലക്ഷങ്ങളാണ് ഇഫ്താറുകളില്‍ പങ്കെടുക്കുന്നത്

 

Latest