Connect with us

Kerala

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിതരണം ചെയ്തത് 33.50 കോടി; കൊടകര കള്ളപ്പണ കേസില്‍ ധര്‍മ്മരാജന്റെ മൊഴി പുറത്ത്

സേലത്ത് കവര്‍ന്നത് 4.40 കോടിയാണ്. കൊടകരയില്‍ കവര്‍ന്നത് 3.50 കോടി രൂപയുമാണ്.

Published

|

Last Updated

തൃശൂര്‍ | നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും എത്തിച്ച 41.40 കോടി കള്ളപ്പണം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എത്തിച്ചതായി കൊടകര കള്ളപ്പണ കേസിലെ ഹവാല ഏജന്റ് ധര്‍മ്മരാജന്‍. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്

കര്‍ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപ. മറ്റു ഹവാല റൂട്ടു വഴി 27 കോടി രൂപയും കേരളത്തിലേക്ക് എത്തിച്ചുവെന്ന് ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു.കൊണ്ടു വന്ന പണത്തില്‍ രണ്ടു സ്ഥലത്തായി 7.90 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. സേലത്ത് കവര്‍ന്നത് 4.40 കോടിയാണ്. കൊടകരയില്‍ കവര്‍ന്നത് 3.50 കോടി രൂപയുമാണ്.

കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആകെ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. കണ്ണൂരിലേക്ക് 1.40 കോടി നല്‍കി.കാസര്‍കോട് ഒന്നര കോടി രൂപയാണ് നല്‍കിയത്, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നല്‍കി. തൃശൂരിലെത്തിയത് 12 കോടി രൂപയാണ്. 10 കോടി രൂപ തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായും ധര്‍മ്മരാജന്‍ ആദ്യ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു .

Latest