Connect with us

heavy rain tvm

മഴക്കെടുതി; തിരുവനന്തപുരത്ത് 33 ക്യാമ്പുകള്‍ തുറന്നു

നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ശിവന്‍കുട്ടി

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ രണ്ട് ദിവമസായി തുടരുന്ന കനത്ത മഴയില്‍ വലിയ നാശനഷ്ടമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ 33 ക്യാമ്പുകള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഓരോ താലൂക്കിലും ഓരോ ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തി. കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ് സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി, പാറ ഖനനവും, മണ്ണെടുപ്പും നിര്‍ത്തിവച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ജില്ലയുടെ ചുമതലയുള്ള മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ രാത്രി ഗതാഗതം നിരോധിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി.തകര്‍ന്ന റോഡുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest