Connect with us

Uae

330,000 യാത്രക്കാര്‍ ദുബൈയില്‍ സ്മാര്‍ട്ട് കോറിഡോര്‍ ഉപയോഗിച്ചു; 2023ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 32 ശതമാനം വര്‍ധന

ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.

Published

|

Last Updated

ദുബൈ | ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അവതരിപ്പിച്ച ‘സ്മാര്‍ട്ട് കോറിഡോര്‍’ ഇതുവരെ 330,000 യാത്രക്കാര്‍ ഉപയോഗിച്ചു. 2023ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 32 ശതമാനമാണ് വര്‍ധനയെന്ന് എയര്‍പോര്‍ട്ട് അഫയേഴ്‌സ് സെക്ടര്‍ അസിസ്റ്റന്റ്ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ ശംഖീതി അറിയിച്ചു.
ടെര്‍മിനല്‍ മൂന്നിലെ ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്രാ സേവനം ലഭ്യമാക്കുന്നതിനായി ഫ്യൂച്ചര്‍ തുറമുഖ വകുപ്പ് ആരംഭിച്ച പദ്ധതികളിലൊന്നാണ് സ്മാര്‍ട്ട് കോറിഡോര്‍.

ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. രേഖകളൊന്നും ഉപയോഗിക്കാതെ തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ യാത്രക്കാരെ ഇത് പ്രാപ്തരാക്കുന്നു. അഞ്ച് സെക്കന്‍ഡില്‍ കൂടാത്ത സമയത്തിനുള്ളില്‍ എക്‌സിറ്റ് പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്ത് ഇത്തരത്തിലുള്ള നവീകരണം ആദ്യത്തേതാണ്.

കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് പാസ്പോര്‍ട്ട് പുതുക്കാന്‍ പൗരന്മാരെ അറിയിക്കാന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാസ്പോര്‍ട്ട് കാലഹരണപ്പെട്ടാല്‍ ഉടന്‍ തന്നെ വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് പുതുക്കാനുള്ള സേവനം നല്‍കുകയും ചെയ്തു.

 

---- facebook comment plugin here -----

Latest