Uae
ദുബൈ കോടതികളിൽ 34 ജഡ്ജിമാർ സ്ഥാനമേറ്റു
പുതുതായി നിയമിതരായ ജഡ്ജിമാർ സമർപ്പണത്തോടെയും സത്യസന്ധതയോടെയും തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ദുബൈ| ദുബൈ കോടതികളിൽ 34 പുതിയ ജഡ്ജിമാർ സ്ഥാനമേറ്റു. യൂണിയൻ ഹൗസിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ മുന്നിൽ ഇവർ സത്യപ്രതിജ്ഞ നിർവഹിച്ചു. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും നീതി ഉയർത്തിപ്പിടിക്കുന്നതിലും സമൂഹത്തെ സംരക്ഷിക്കുന്നതിലും നിയമവാഴ്ച നിലനിർത്തുന്നതിലും ജഡ്ജിമാരുടെ പങ്കിന്റെ പ്രാധാന്യം ശൈഖ് മുഹമ്മദ് ചടങ്ങിൽ ഊന്നിപ്പറഞ്ഞു. പുതുതായി നിയമിതരായ ജഡ്ജിമാർ സമർപ്പണത്തോടെയും സത്യസന്ധതയോടെയും തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് പ്രതിജ്ഞയെടുത്തു.