Connect with us

Kerala

കൊച്ചിയില്‍ സംഗീത പരിപാടിക്കിടെ 34 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഭവം; പിന്നില്‍ അസ്ലം ഖാന്‍ ഗ്യാങ്ങ്

വിമാനത്തിലെത്തി മോഷണം നടത്തി ട്രെയിനില്‍ മടങ്ങുന്നതാണ് കവര്‍ച്ചാ സംഘത്തിന്റെ രീതി

Published

|

Last Updated

കൊച്ചി  | കൊച്ചിയില്‍ നടന്ന അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ 34ഓളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതിന് പിന്നില്‍ അസ്ലം ഖാന്‍ ഗ്യാങ് എന്ന് സംശയം. പ്രതികളെ അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയിലെത്തി. വിമാനത്തിലെത്തി മോഷണം നടത്തി ട്രെയിനില്‍ മടങ്ങുന്നതാണ് കവര്‍ച്ചാ സംഘത്തിന്റെ രീതി

നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും പ്രതികള്‍ മോഷണം നടത്തിയിരുന്നു. പത്തംഗങ്ങള്‍ അടങ്ങുന്നതാണ് അസ്ലം ഖാന്റെ ഗ്യാങ്.

ബെംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബെംഗളൂരുവില്‍ നടന്ന പരിപാടിക്കിടെ 100 മൊബൈല്‍ ഫോണുകള്‍ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്.

കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ബെംഗളൂരുവിലെ പരിപാടി. ഇതേ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്.