Connect with us

Kerala

കൊച്ചിയില്‍ സംഗീത നിശക്കിടെ മോഷണം പോയത് 34 മൊബൈല്‍ ഫോണുകള്‍; അന്വേഷണത്തിന് പ്രത്യേക സംഘം

ഉത്തരേന്ത്യന്‍ സംഘമാണ് ഫോണുകള്‍ മോഷ്ടിച്ചതെന്നാണ് കരുതുന്നത്. ഇവയില്‍ പലതും മുംബൈയില്‍ എത്തിയെന്നും അറിയുന്നു

Published

|

Last Updated

കൊച്ചി |  ബോള്‍ഗാട്ടി പാലസില്‍ കഴിഞ്ഞ ദിവസം നടന്ന ഡിജെ അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ 34 മൊബൈല്‍ ഫോണുകള്‍ മോഷണം പോയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഉത്തരേന്ത്യന്‍ സംഘമാണ് ഫോണുകള്‍ മോഷ്ടിച്ചതെന്നാണ് കരുതുന്നത്. ഇവയില്‍ പലതും മുംബൈയില്‍ എത്തിയെന്നും അറിയുന്നു. 21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 34 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പോലീസിന് പരാതി ലഭിച്ചത്.കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപികരിച്ചു. വിഐപി ടിക്കറ്റില്‍ അകത്ത് കടന്ന 8 അംഗ സംഘമാണ് മൊബൈല്‍ മോഷ്ടിച്ചതെന്ന് കണ്ടെത്തി. മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടതായി വിവരം. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നുവെന്നും പോലീസ് അറിയിച്ചു.

ആറായിരങ്ങള്‍ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കിടെ മന:പൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്.ആസൂത്രിത കവര്‍ച്ചയാണ് നടന്നതെന്നാണ് വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

പൊലീസ് സുരക്ഷയ്‌ക്കൊപ്പം തന്നെ സംഘാടകര്‍ ഒരുക്കിയ സുരക്ഷാസംഘവും സംഗീതനിശയ്ക്കുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സണ്‍ ബേണ്‍ അറീന ഫീറ്റ് അലന്‍ വാക്കര്‍ സംഗീതനിശ അരങ്ങേറിയത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തുടനീളം 10 നഗരങ്ങളില്‍ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.