Connect with us

International

ഗസ്സയിൽ 34 പേർ കൊല്ലപ്പെട്ടു

കഴിഞ്ഞ ഒക്‌ടോബർ മുതൽ ബൈത്ത് ഹനൂനിൽ സൈന്യം ആക്രമണം നടത്തിവരുന്നുണ്ട്.

Published

|

Last Updated

ഗസ്സ | ഗസ്സാ മുനമ്പിന്റെ മധ്യ, തെക്കൻ, വടക്കൻ ഭാഗങ്ങളിലേക്ക് ഇരച്ചെത്തിയ ഇസ്‌റാഈൽ ടാങ്കുകൾ ഒറ്റരാത്രിയിൽ നടത്തിയ ആക്രമണത്തിൽ 34 ഫലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ബൈത്ത് ഹനൂനിൽ 25 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്‌ടോബർ മുതൽ ബൈത്ത് ഹനൂനിൽ സൈന്യം ആക്രമണം നടത്തിവരുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവർ ഒരേ കുടുംബത്തിൽ നിന്നുള്ളവരുമാണെന്ന് ഫലസ്തീനിയൻ സിവിൽ എമർജൻസി അറിയിച്ചു.

നുസ്വീറാത്ത് അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഏഴ് പേരും റഫയിൽ രണ്ട് പേരും കൊല്ലപ്പെട്ടു.
മെഡിറ്ററേനിയൻ കടലിലേക്ക് മത്സ്യബന്ധനത്തിനായി കടക്കാൻ ശ്രമിക്കവെ ഇസ്‌റാഈൽ തീരത്തോട് ചേർന്ന ദാർ അൽ ബലാഹിൽ ആറ് ഫലസ്തീനികളെ ഇസ്‌റാഈൽ നാവിക സേന കസ്റ്റഡിയിലെടുത്തു.

Latest