Uae
ദുബൈയില്‍ പകല്‍ സമയത്ത് 35 ലക്ഷം വാഹനങ്ങള്‍
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ പത്ത് ശതമാനം വര്‍ധനയാണ് എമിറേറ്റ് രേഖപ്പെടുത്തിയത്.
ദുബൈ|റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം പകല്‍ സമയങ്ങളില്‍ ദുബൈയിലെ വാഹനങ്ങളുടെ എണ്ണം 3.5 ദശലക്ഷത്തിലെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ പത്ത് ശതമാനം വര്‍ധനയാണ് എമിറേറ്റ് രേഖപ്പെടുത്തിയത്. ഇതിലെ ആഗോള ശരാശരി രണ്ട്-നാല് ശതമാനമാണ്. ഗണ്യമായ ട്രാഫിക് വര്‍ധന ഉണ്ടായിരുന്നിട്ടും ആഗോള യാത്രാസമയ സൂചികയില്‍ ദുബൈ ഉയര്‍ന്ന സ്ഥാനത്താണ് എന്നും ആര്‍ ടി എ വ്യക്തമാക്കുന്നു.
2023-ലെ ടോംടോം ഗ്ലോബല്‍ ട്രാഫിക് ഇന്‍ഡക്‌സ് അനുസരിച്ച്, ദുബൈ സെന്‍ട്രല്‍ ബിസിനസ്സ് ഡിസ്ട്രിക്റ്റിനുള്ളില്‍ പത്ത് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 12 മിനിറ്റും 50 സെക്കന്‍ഡും ആണ് വേണ്ടത്. സിംഗപ്പൂരില്‍ ഇത് 16 മിനിറ്റും 50 സെക്കന്‍ഡ്, മോണ്‍ട്രിയലില്‍ 19, സിഡ്‌നിയില്‍ 21, ബെര്‍ലിനിലും ലണ്ടനിലും 36 മിനിറ്റ് എന്നിങ്ങനെയാണ്.