Connect with us

National

രാജ്യത്ത് 35 ഇനം അലോപ്പതി മരുന്നുകള്‍ക്ക് നിരോധനം

വിലക്കേര്‍പ്പെടുത്തിയതില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ജീവന്‍രക്ഷാ മരുന്നുകളും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് വിറ്റഴിക്കുന്ന 35 ഇനം അലോപ്പതി മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ജീവന്‍രക്ഷാ മരുന്നുകളും ഉള്‍പ്പടെയുള്ളവക്കാണ് നിരോധം ഏര്‍പ്പെടുത്തിയത്.

ഡയബെറ്റിസ്, ഹൈപ്പര്‍ ടെന്‍ഷന്‍, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും നിരോധനപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. പരിശോധനയില്ലാതെ സംസ്ഥാനങ്ങള്‍ മരുന്നുകള്‍ക്ക് അനുമതി നല്‍കിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഗുരുതര ആരോഗ്യപ്രത്യാഘാതം സൃഷ്ടിക്കുന്നവയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മരുന്നുകള്‍ നിരോധിച്ചത്.